
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ ശാഖാസ്ഥാപനമായ ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറിയായി സ്വാമി ഋതംഭരാനന്ദ ചുമതലയേറ്റു. നേരത്തെ മൂന്ന് തവണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സെക്രട്ടറിയായും കുറേക്കാലം ചുമതലവഹിച്ചിട്ടുണ്ട്. ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും നിലവില്‍ ആശുപത്രി സെക്രട്ടറിയുമായിരുന്ന സ്വാമി വിശാലാനന്ദ, ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ സാന്നിദ്ധ്യത്തില്‍ അധികാരം കൈമാറി. ആശുപത്രി ഡയറക്ടര്‍ എസ്. നിഷാദ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. റ്റിറ്റി പ്രഭാകരന്‍, ജനറല്‍ സെക്രട്ടറിയുടെ പി.എസ്. മങ്ങാട് ബാലചന്ദ്രന്‍, ആശുപത്രി അഡ്മിനിസ്ട്രേററീവ് ഓഫീസര്‍ എസ്. ഷാജി, നഴ്സിംഗ് സൂപ്രണ്ട് അജിതകുമാരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


