
മോദി സർക്കാറിന്റെ നോട്ടുനിരോധനം ഭരണഘടനാപരമാണോ എന്ന വിഷയത്തിൽ ഇന്ന് സുപ്രീംകോടതി വിധി. അഞ്ചംഗ ഭരണഘടന ബെഞ്ച് രാവിലെ 10 30 ന് രണ്ടു പ്രസ്താവന അറിയിക്കും. ഭരണഘടന ബഞ്ചിൽ നിന്നും വ്യത്യസ്ത വിധി ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് നിയമ വൃത്തങ്ങൾ. നിരോധനം കഴിഞ്ഞ് ആറു വർഷത്തിന് ശേഷമുള്ള വിധി കേന്ദ്രത്തിന് നിർണായകമാണ്.ജസ്റ്റിസ്മാരായ ബി ആർ ഗവായി ബി വി നാഗരത്നാ, എന്നിവരുടെ ബെഞ്ചാണ് ഹർജികളിൽ രണ്ടു വിധികൾ പുറപ്പെടുവിക്കുക. റംസി നോട്ടുകൾ അസാധുവാക്കാൻ ഉള്ള കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയവും ചട്ടലങ്കരവുമാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം തീരുമാനം റിസർവ് ബാങ്ക് ചട്ടങ്ങൾക്കനുസൃതമാണോ എന്ന് നിയമപരമായ പ്രശ്നം കോടതി പരിശോധിച്ചു. 2016 നവംബർ 8 ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 500,1000 രൂപ നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്.
