2021-22ലെ സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 11 അവാർഡുകളാണ് നൽകുന്നത്. ഇതിൽ ആറ് അവാർഡുകൾ വ്യക്തിഗത പ്രവർത്തനങ്ങൾക്കും, അഞ്ചെണ്ണം സ്ഥാപനങ്ങൾക്കും ഉള്ളതാണ്. ഫെബ്രുവരി 19, 20 തീയതികളിൽ കോഴിക്കോട്, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന സംസ്ഥാന ജൈവവൈവിധ്യ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സമ്മാന വിതരണം നടത്തും.

വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ: ഹരിത വ്യക്തി: കെ.ജി രമേഷ് പുതിയ വിള, ആലപ്പുഴ., മികച്ച സംരക്ഷക കർഷകൻ (സസ്യജാലം): രണ്ട് പേർക്ക് ഒന്നാം സ്ഥാനം എ. ബാലകൃഷ്ണൻ, മാനന്തവാടി, വയനാട്., സൈഫുള്ള, വട്ടല്ലൂർ, മലപ്പുറം., മികച്ച സംരക്ഷക കർഷക (സസ്യജാലം): (ഒന്നാം സമ്മാനം രണ്ട് പേർക്ക്) ഇന്ദിര ആർ., വടകര, കോഴിക്കോട്., ഇന്ദിര ലോറൻസ് മരത്ത് വീട്, കൊടകര, തൃശൂർ., മികച്ച സംരക്ഷക കർഷകൻ (ജന്തു ലോകം): ഹരി വി, ആനിക്കാട്, കോട്ടയം., ജൈവവൈധ്യ പത്രപ്രവർത്തകൻ (അച്ചടി മാധ്യമം): എം.ബി സന്തോഷ്, മെട്രോവാർത്ത., മികച്ച ജൈവവൈവിധ്യ പരിപാലന സമിതി: (ഒന്നാം സമ്മാനം രണ്ട് പഞ്ചായത്തുകൾക്ക്) എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത്, കണ്ണൂർ, കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്, കണ്ണൂർ., ജൈവവൈവിധ്യ സ്കൂൾ: (ഒന്നാം സമ്മാനം പങ്കിടുന്നു) VMHMALPS, പോരൂർ, തിരൂർ, മലപ്പുറം, GTUPS പാത്തിപ്പള്ളി, ഇടുക്കി., ജൈവവൈവിധ്യ കോളേജ്: വിമല കോളേജ്, തൃശൂർ. ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സർക്കാർ, സഹകരണ, പൊതുമേഖല): ഒന്നാം സമ്മാനം കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി. ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സ്വകാര്യ മേഖല): (ഒന്നാം സമ്മാനം പങ്കിടുന്നു) ഗ്രീൻ അഹല്യ ഇന്റർനാഷണൽ, പാലക്കാട്. ടാറ്റ കൺസൾട്ടൻസി സേവനങ്ങൾ, ഇൻഫോപാർക്ക്, കൊച്ചി.

ഹരിതവ്യക്തി മികച്ച സംരക്ഷക കർഷകൻ, മികച്ച ജൈവവൈവിധ്യ പരിപാലന സമിതി അവാർഡ് ജേതാക്കൾക്ക് അര ലക്ഷം രൂപയും മറ്റുള്ളവർക്ക് കാൽ ലക്ഷം രൂപയുമാണ് അവാർഡ് തുക.