ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൽ നിന്നും പങ്കെടുക്കാൻ അവസരം ലഭിച്ച എൻ എസ് എസ് അംഗമാണ് കടയ്ക്കൽ സ്വദേശി സജിൻ കബീർ കേരളത്തിൽ നിന്നും 10 കുട്ടികൾക്കാണ് അവസരം ലഭിച്ചത്.
തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജിൽ സെക്കൻഡ് ബികോം വിദ്യാർത്ഥിയാണ് സജിൻ കബീർ കടയ്ക്കൽ ചിങ്ങേലി ഹൈസ്കൂളിലും, കുറ്റിക്കാട് സിപി ഹയർ സെക്കൻഡറി സ്കൂളിലും ആയാണ് സജിൻ കബീർ പഠിച്ചത്. കടയ്ക്കൽ കബീർ മൻസിൽ സെൻട്രൽ ഫുട് വെയർ ഉടമ കബീറിന്റെയും ഷീന യുടെയും മകനാണ് സജിൻ.എൻഎസ്എസ് ടീച്ചർമാരായ സുനിൽ, അനിൽകുമാർ, വിജില എന്നിവരാണ് തന്റെ വിജയത്തിന് പിന്നിലെന്ന് സജിൻ പറഞ്ഞു.
കേരളത്തിലെ കോളേജുകളിലിൽ നിന്നുള്ള നാഷണൽ സർവ്വീസ് സ്കീം അംഗങ്ങളിൽ നിന്നാണ് പ്രാഥമിക തിരഞ്ഞെടുപ്പ്. ഇവരിൽ നിന്ന് യൂണിവേഴ്സിറ്റി തലത്തിലേക്കും സൌത്ത് സോണിലേക്കും തിരഞ്ഞെടുക്കും. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളാണ് സൌത്ത് സോണിൽ വരുന്നത് സൗത്ത് സോണിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 56 പേരിൽ നിന്നാണ് റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കാനുള്ള 10 അംഗ സംഘത്തെ തിരഞ്ഞെടുത്തത്.പരേഡിലെ മികവ്, കലാപരമായ കഴിവ് എന്നിവ പരിഗണിച്ചും,എൻ. എസ് എസി ന്റെ ഉന്നതഉദ്യോഗസ്ഥർ നടത്തുന്ന അഭിമുഖത്തിലെ പ്രകടനം വിലയിരുത്തിയുമാണ് അന്തിമ തിരഞ്ഞെടുപ്പ്.
കേരളത്തിൽ എൻ. എസ്. എസി ന് നാല് ലക്ഷത്തോളം അംഗങ്ങളുണ്ട്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 198 കോളേജ് വിദ്യാർത്ഥികൾ റിപ്പബ്ലിക് ദിനപരേഡിൽ NSS സംഘത്തിൽ മാർച്ച് ചെയ്യും.സജിൻ കബീറിന് പുറമെ എസ് ഗൗരി ( നിർമല കോളേജ് മൂവാറ്റുപുഴ), അനശ്വര വിനോദ് (ശ്രീനാരായണ ഗുരു കോളേജ് ചേളന്നൂർ),പി മുഹമ്മദലിയാൻ (യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം), എൻ ടി സൂര്യ ലാൽ (കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ൻസ് കോഴിക്കോട്), അഖിൽ രാജൻ (എൻഎസ്എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി), ദേവിക മേനോൻ കോളേജ് അപ്ലൈഡ് സയൻസ് ചേലക്കര), അരുന്ധതി നമ്പ്യാർ (ഗവൺമെന്റ് ലോ കോളേജ് എറണാകുളം ), അഞ്ജന കെ മോഹൻ( ടി കെ എം കോളേജ് ഓഫ് എൻജിനീയറിങ് കൊല്ലം ), പി തരുൺകുമാർ ( വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി തൃശ്ശൂർ )എന്നിവരാണ് കേരള സംഘത്തിലെ മറ്റ് അംഗങ്ങങ്ങൾ.കൊല്ലം ബസേലിയോസ് മാത്യൂസ് 11 എൻജിനീയറിങ് കോളേജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ദർശന എസ് ബാബുവാണ് മലയാളി സംഘത്തെ നയിക്കുന്നത്.
ഡിസംബർ 30ന് സംഘം ഡൽഹിയിൽ എത്തി ഈ മാസം 24 വരെയാണ് പരിശീലനം നടക്കുന്നത് ഡൽഹി ചാണക്യ പുരിയിലെ ഇന്റർനാഷണൽ യൂത്ത് ഹോസ്റ്റലിലാണ് കേരളത്തിലുള്ള സംഘം താമസിക്കുന്നത്
കർത്തവ്യ പഥ് കരിയപ്പ ഗ്രൗണ്ടുകളിലാണ് പരിശീലനം നൽകുന്നത്. പുലർച്ചെ 4 30ന് വിവിധ സേനാ വിഭാഗങ്ങൾക്കൊപ്പം തുടങ്ങുന്ന പരിശീലനം രാവിലെ 11 വരെ നീളം വൈകുന്നേരങ്ങളിൽ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ടെന്നും സജിൻ കബീർ കടയ്ക്കൽ ഡെയിലി വോയിസിനോട് പറഞ്ഞു.