തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുത്തരിക്കണ്ടം മൈതാനം നവീകരിച്ചത്. സാംസ്കാരിക തനിമ ചോർന്ന് പോകാതെ വാണിജ്യ വ്യാപാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇവിടെ.
നവീകരണത്തിന്റെ ഭാഗമായി 500 സീറ്റുകളുള്ള ഓപ്പൺ എയർ ആഡിറ്റോറിയം, നാലുകെട്ട് മാതൃകയിലുള്ള ആർട്ട് ഗാലറി, യോഗ തീം പാർക്ക്, ഓപ്പൺ ജിം, കുട്ടികളുടെ പാർക്ക്, ജോഗ്ഗിംഗ് ട്രാക്ക്, പ്രവേശന കവാടം, പാർക്കിംഗ് സൗകര്യങ്ങൾ, CCTV, വൈഫൈ ഹോട്ട് സ്പോട്ട്, ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങൾ പുത്തരിക്കണ്ടത്തിന്റെ മാറ്റ് കൂട്ടുന്നതിനായി ഒരുക്കിയിട്ടുണ്ട്.