
പ്രൊഫ: കുമ്മിൾ സുകുമാരൻ സ്മാരക പ്രതിഭാ പുരസ്കാരം പി.കെ.ഗുരുദാസന് സമ്മാനിച്ചു.
അദ്ധ്യാപകനും,കവിയും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ: കുമ്മിൾ സുകുമാരൻ്റെ പേരിൽ കുമ്മിൾ സമന്വയ ഗ്രന്ഥശാല ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ പ്രതിഭാ പുരസ്കാരം കഴിഞ്ഞ ഏഴ് പതിറ്റാണ്ടു കാലമായി കേരളത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രവർത്തനത്തിലൂടെ സമൂഹത്തിന് മാതൃകയായ പൊതുപ്രവർത്തകനും, മുൻ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രിയുമായിരുന്ന സഖാവ് പി.കെ ഗുരുദാസന് സമ്മാനിച്ചു . 2023 ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കുമ്മിൾ വച്ച് നടന്ന ഗ്രന്ഥശാലയുടെ പ്രതിഭാ സംഗമം പരിപാടിയിൽ വച്ച് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ.വി.കെ.മധു പുരസ്കാരം സമ്മാനിച്ചു..10001 രൂപയും, പ്രശസ്തിപത്രവും, ഫലകവുമാണ് പുരസ്കാരം.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെ നജീബത്ത്, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ, സി പി ഐ എം ഏരിയ സെക്രട്ടറി എം നസിർ, കുമ്മിൾ എൽ സി സെക്രട്ടറി അജയൻ, സൈഫുദീൻ എന്നിവർ പങ്കെടുത്തു.

