
കുപ്രസിദ്ധ മോഷ്ടാവ് അടൂർ, കള്ളിക്കാട് സ്വദേശി തുളസിധരൻ ആണ് പിടിയിലായത് നിലമേൽ വാടക വീട് എടുത്ത് താമസിച്ചാണ് മോഷണം നടത്തിവന്നത്,

പകൽ സമയം ഓട്ടോയിൽ കറങ്ങി നടന്ന് വീടും പരിസരവും കണ്ട് വച്ച് രാത്രിയിൽ മോഷണം നടത്തും. കഴിഞ്ഞ ദിവസം മിഷ്യൻകുന്ന് അനുരാഗത്തിൽ സുധീന്ദ്രന്റെ വീട്ടിൽ നിന്നും റബ്ബർ ഷീറ്റും, ഒട്ടുപാലും മോഷ്ടിച്ചു കൊണ്ട് പോകുകയായിരുന്നു,
സുധീന്ദ്രന്റെ പരാതിയിൽ കടയ്ക്കൽ പോലീസ് കേസ് എടുത്ത് അന്വഷണം നടത്തുകയും CCTV ദൃശ്യങ്ങൾ പരിശോധിച്ചും,മറ്റും പ്രതി തുളസിധരൻ ആണെന്ന് കണ്ടെത്തുകയായിരുന്നു.

തൊട്ടടുത്ത സതീശൻ എന്ന ആളിന്റെ വീട്ടിലെ CCTV, ക്യാമറ പ്രതി നശിപ്പിക്കുകയും ചെയ്തു.
കൊല്ലം, തിരുവനതപുരം, പത്തനംതിട്ട ജില്ലകളിൽ ഇരുപതോളം മോഷണ കേസിൽ പ്രതിയാണ് ഇയാൾ. ഒരുമാസം മുൻപ് ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങുകയായിരുന്നു. അടൂരിലെ ഒരു വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലാണ് കോടതി ഇയാളെ ശിക്ഷിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കും

