

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

കേരഗ്രാമം പദ്ധതിയിലൂടെ രോഗം വന്ന തെങ്ങ് മുറിച്ച് മാറ്റി പുതുകൃഷി ആരംഭിക്കുന്നതിനോടൊപ്പം വ്യത്യസ്തങ്ങളായ പരിപാടികൾ കൂടി ഏറ്റെടുത്തു നടപ്പിലാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു,

രോഗം വന്നതോ പ്രയാധിക്യം വന്നതോ ആയ തെങ്ങ് മുറിച്ച് മാറ്റുന്നതിന് കർഷകന് 1000 രൂപ വീതമാണ് നൽകുന്നത്. തെങ്ങ് കയറ്റ യന്ത്രം വാങ്ങാൻ 500 രൂപ കർഷകർ അടച്ചാൽ 2000 രൂപ നൽകും,

കൂടാതെ തെങ്ങിന് തടം തുറക്കൽ, കീടനാശിനി തളിക്കൽ, രസവളം നൽകൽ കേരസംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായം നൽകൽ എന്നിവ നടപ്പാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

30-01-2023 3 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യഷനായിരുന്നു.കടയ്ക്കൽ കൃഷി ഓഫിസർ ശ്രീജിത്ത് കുമാർ വി.പി സ്വാഗതം പറഞ്ഞു. കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അജയകുമാർ പദ്ധതി വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ ഡാനിയേൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, കൊല്ലം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെ നജീബത്ത്,വൈസ് പ്രസിഡന്റ് ആർ ശ്രീജ,

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് ഷജി, സുധിൻ എസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനീസ ജി എസ്, ചടയമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ സംഗീത വി എസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാരായ വേണു കുമാരൻ നായർ, കടയിൽ സലീം, കെ എം മാധുരി,പഞ്ചായത്ത് മെമ്പർമാർ,, കേരസമിതി സെക്രട്ടറി രാധാകൃഷ്ണൻ സി വി ട്രഷറർ വിനോദ്, കൃഷിക്കാർ,കൃഷി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കേരഗ്രാമം പദ്ധതി പ്രസിഡന്റ് സി ദീപു കൃതജ്ഞത പറഞ്ഞു.
സംസ്ഥാനത്തെ തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ചു നാളികേരത്തിന്റെ ഉൽപാദനവും ഉൽപ്പാദന ക്ഷമതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.

പദ്ധതിയുടെ ഭാഗമായി തെങ്ങ് കൃഷിയുടെ സമഗ്രപരിചരണത്തിനായി സംയോജിത പരിചരണമുറകൾ, ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, ജൈവവള ഉത്പാദനം, തെങ്ങ് കയറ്റയന്ത്രങ്ങളുടെ വിതരണം എന്നീ സഹായങ്ങൾ നടപ്പാക്കുന്നു.

250 ഹെക്ടർ വിസ്തൃതിയിൽ തെങ്ങ് കൃഷിയുള്ള തുടർച്ചയായ ഭൂപ്രദേശമാണ് ഒരു കേരഗ്രാമമായി കണക്കാക്കുന്നത്. 2021 വരെ സംസ്ഥാനത്ത് 251 കേരഗ്രാമങ്ങളാണുണ്ടായിരുന്നത്. ഈ സാമ്പത്തികവർഷം 84 കേരഗ്രാമങ്ങൾ കൂടി കണ്ടെത്തി സമഗ്രപരിചരണം നടത്തിവരികയാണ്.


