ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് പിടികൂടിയത്. ഇന്ന് രാവിലെ കൊല്ലം ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപത്ത് വച്ച് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് പാൽ പിടികൂടിയത്.പത്തനംതിട്ടയിലെ പന്തളത്തുള്ള ഒരു കമ്പനിയിലേക്ക് കൊണ്ടുവന്ന പാലാണിതെന്നാണ് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന വിവരം.പാൽ ഏറെ നാൾ കേട് കൂടാതെ സൂക്ഷിക്കാൻ വേണ്ടിയാണ് ഹൈഡ്രജൻ പെറോക്‌സൈഡ് ചേർക്കുന്നത്.പിടിച്ചെടുത്ത പാൽ ആരോഗ്യവകുപ്പിന് കൈമാറി തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.അതിർത്തി കടന്നുവരുന്ന പാലിന്റെ ഗുണനിലവാര പരിശോധനകൾക്കായി ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ നേരത്തെ പരിശോധനകൾ തുടങ്ങിയിരുന്നു.ആഘോഷ സീസണുകളിലും മറ്റും കേരളത്തിൽ കൂടുതൽ പാൽ വിൽപന നടക്കാറുണ്ട്. ഇത് ലക്ഷ്യം വെച്ചാണ് ഗുണമേൻമയില്ലാത്ത പാൽ അതിർത്തി കടന്നെത്തുന്നത്. പല പേരുകളിലായാണ് ഇവ വിൽപനയ്ക്ക് എത്തുന്നത്.