
പൊതുജനങ്ങൾക്ക് അളവ് തൂക്ക പരാതികൾ അറിയിക്കുന്നതിനുള്ള ലീഗൽ മെട്രോളജി വകുപ്പിന്റെ ‘സുതാര്യം’ മൊബൈൽ ആപ്പ് നവീകരിക്കുന്നതിനാൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് തടസം നേരിടുമെന്നതിനാൽ പരാതികൾ https://lmd.kerala.gov.in/en/complaints എന്ന വെബ്സൈറ്റ് വഴിയോ [email protected], [email protected] ഇ-മെയിൽ അഡ്രസ്സ് വഴിയോ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് 1800 425 4835 എന്ന ടോൾഫ്രീ നമ്പറുമായി ബന്ധപ്പെടാം.


