ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന് മുന്നോടിയായി വഞ്ചിയൂർ ഏരിയ കമ്മിറ്റി ശംഖുംമുഖം കടൽത്തീരത്ത് വടംവലി മത്സരം സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ  ഉദ്ഘാടനം ചെയ്തു. ഏരിയയിലെ വിവിധ ലോക്കൽ കമ്മിറ്റി ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മണ്ണന്തല ലോക്കൽ കമ്മിറ്റി ഒന്നാം സ്ഥാനവും  ടൈറ്റാനിയം ലോക്കൽ കമ്മിറ്റി രണ്ടാം സ്ഥാനവും നേടി.

അഖിലേന്ത്യ ട്രഷറർ പുണ്യവതി, അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ  ശ്രീമതി, സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, എസ് പുഷ്പലത, ടി എൻ സീമ, എം ജി മീനാബിക, ശ്രീജ ഷൈജുദേവ്, ശകുന്തള കുമാരി, ജയശ്രീ ഗോപി, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം എംപി തുടങ്ങിയവർ സംസാരിച്ചു.


error: Content is protected !!