
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന ‘സ്നേഹപൂർവം’ പദ്ധതിയുടെ 2022 – 23 അധ്യയന വർഷത്തെ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള കാലയളവ് ജനുവരി 21 വരെ ദീർഘിപ്പിച്ചു. 2022 ഡിസംബർ 26 നകം അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത സ്‌കൂളുകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷ സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടുകൾ ഫെബ്രുവരി 28 നകം തന്നെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫിസിൽ ലഭ്യമാക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: http://kssm.ikm.in.
