
കടയ്ക്കൽ പഞ്ചായത്ത് കോട്ടപ്പുറം ലക്ഷവീട്ടിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയം.

ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഒരു റീഡിംഗ് റൂം, ഓഫീസ് റൂം, ടോയ്ലറ്റ് എന്നിവ അടങ്ങുന്നതാണ് പദ്ധതി.പദ്ധതി അനുവദിച്ച ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരനും, ബ്ലോക്ക് മെമ്പർ ഷജിയ്ക്കും ഭരണ സമിതിയ്ക്കും, കടയ്ക്കൽ ഗ്രാമപഞ്ചായത്തിനും പഞ്ചായത്ത് മെമ്പർ ലൗലിയ്ക്കും കോട്ടപ്പുറം ലക്ഷം വീട് നിവാസികൾ നന്ദി അറിയിച്ചു.

