രാജ്യത്തെ ആദ്യ ഭരണഘടനസാക്ഷര ജില്ലയെന്ന അപൂർവ്വ നേട്ടവുമായി കൊല്ലം.സി. കേശവൻ സ്മാരക ടൗൺഹാളിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയനാണ് ജില്ലയുടെ സമ്പൂർണ്ണ ഭരണഘടന സാക്ഷരപദവി പ്രഖ്യാപിച്ചത്.
മതേതരമായി, സാഹോദര്യത്തോടെ, പൗരാവകാശങ്ങൾ തിരിച്ചറിഞ്ഞ് ജീവിതം നയിക്കാൻ ഒരു ജനതയ്ക്ക് അവസരം നൽകുന്ന ഘട്ടമാണിതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഭരണഘടനാദത്തമായ അവകാശങ്ങൾ തിരിച്ചറിയാനും അനുഭവിക്കാനുമാകണം. ഭരണഘടനയെ അടുത്തറിയുകതന്നെയാണ് അതിനുള്ള മാർഗം.ഈ പശ്ചാത്തലത്തിലാണ് ജില്ലാ പഞ്ചായത്ത്, ജില്ല ആസൂത്രണ സമിതി, കില എന്നിവ സംയുക്തമായി ഈ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ചത്. ഭരണഘടനാബോധ്യം എല്ലാവരിലേക്കും എത്താൻ ഇത് ഉപകരിക്കും.
ബഹു. മന്ത്രിമാരായ കെ. എൻ. ബാലഗോപാൽ ജെ. ചിഞ്ചു റാണി, എം. പി, എം.എൽ.എമാർ ജില്ലാ കലക്ടർ അഫ്‌സാന പർവീൺ എന്നിവർ പങ്കെടുത്തു.