
കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കിംസാറ്റ് ചെയർമാനുമായ “എസ് വിക്രമന്” ലൈസിയയം ട്യൂഷൻ സെന്റർ സ്നേഹാദരം നൽകി
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ പാരലൽ കോളേജുകൾക്ക് സമാശ്വാസവുമായി എത്തിച്ചേർന്ന ഒരേയൊരു സ്ഥാപനമായ “കടയ്ക്കൽ സർവീസ് ബാങ്കിനും” ഭരണാധികാരികൾക്കും മറ്റ് അംഗങ്ങൾക്കും നന്ദി പറഞ്ഞു.ലൈസിയത്തിന്റെ പത്താം വാർഷിക പരിപാടിയിൽ വച്ചാണ് അവാർഡ് സമ്മാനിച്ചത്.ചിങ്ങേലി സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീജേഷ് എസ് നായർ അധ്യക്ഷത വഹിച്ചു,

ഹരികൃഷ്ണ എം. എസ് സ്വാഗതം പറഞ്ഞു.കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു പ്രശസ്ത ഡിസൈനർ, സുജിത്ത് കടയ്ക്കൽ, ഡോക്യൂമെന്ററി സംവിധായകൻ സനു കുമ്മിൾ,ശ്രീകല എന്നിവർ സംസാരിച്ചു, അനു ബി നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കാലമത്സരങ്ങളും, പ്രതിഭ സംഗമവും നടന്നു


