
കടയ്ക്കൽ ആൽത്തറമൂട് സ്വദേശി ദേവാനന്ദിന് കഥാപ്രസംഗത്തിൽ കേരള സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പ്.തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കൊളേജിലെ വിദ്യാർത്ഥിയാണ് ദേവാനന്ദ്. പ്രശസ്ത കാഥികൻ പുളിമാത്ത് ശ്രീകുമാറിന്റെ കീഴിലാണ് കഥാപ്രസംഗം അഭ്യസിക്കുന്നത്.സുഭാഷിന്റെയും കടയ്ക്കൽ ഗവ. യു പി എസി ലെ ടീച്ചറായ പ്രീതയുടേയും മകനാണ് ദേവാനന്ദ്.ദേവാനന്ദിന്റ സഹോദരി ദേവിക നർത്തകിയും, പാട്ടുകാരിയുമാണ്.

ആൽത്തറമൂട് സംസ്കൃതി ഗ്രന്ഥശാലയിലെ നിറ സാന്നിധ്യമാണ് ഇവർ ഇരുവരും, 2022 ലെ കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ പുരുഷ വിഭാഗം കഥാപ്രസംഗ വിഭാഗത്തിൽ ദേവാനന്ദിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു സംഗീത കുടുംബത്തിലെ ദേവാനന്ദിന് ലഭിച്ച ഫെല്ലോഷിപ് നാടിന് കൂടി ലഭിച്ച അംഗീകരമാണ്.

