
ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ലോർഡ്സ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ആയുധപ്രദർശനം ശ്രദ്ധേയമായി. ഐടിബിപി ഇൻസ്പെക്ടർ ആർ ആനന്ദ് ഉദ്ഘാടനംചെയ്തു. എൻഇസിഎസ് ചെയർമാൻ എം ശിവസുതൻ അധ്യക്ഷനായി. വീരമൃത്യു വരിച്ച ജവാന്മാരുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഭക്ഷ്യധാന്യവിതരണം നിർവഹിച്ചു. പ്രിൻസിപ്പൽ സുഷമ മോഹൻ, കൗൺസിലർ റെജി ഫോട്ടോപാർക്ക്, പ്രൊഫ. പി കെ റെജി, ഡോ. ബി രാമചന്ദ്രൻ, എൻ ആനന്ദൻ, കെ ഹരികുമാർ, ഡോ. എ ബി പ്രദീപ്, പ്രൊഫ. ഉണ്ണിക്കൃഷ്ണപിള്ള, പിടിഎ പ്രസിഡന്റ് എൻ രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.

