
ഭാരതീയ കൃഷികിസ്സാൻ മേള 2023 ന്റെ ഭാഗമായി ചടയമംഗലം ബ്ലോക്ക് തലത്തിൽ കൃഷി പരിശീലനം സംഘടിപ്പിച്ചു

30-01-2023 രാവിലെ 11 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കടയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ അധ്യഷനായിരുന്നു,കൃഷി ഓഫീസർ ശ്രീജിത്ത് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാരായ വേണു കുമാരൻ നായർ, കടയിൽ സലീം, കെ എം മാധുരി,പഞ്ചായത്ത് മെമ്പർമാർ,കേരഗ്രാമം പദ്ധതി പ്രസിഡന്റ് സി ദീപു ട്രഷറർ വിനോദ്, കൃഷിക്കാർ,കൃഷി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

തുടർന്ന് മുൻ കൃഷി ഓഫീസർ രാഹുൽ എസ് എം ക്ലാസുകൾ നയിച്ചു. വൈകുന്നേരം കേരഗ്രാമം പദ്ധതി മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.കിസ്സാൻ മേളയോടാനുബന്ധിച്ച് വിവിധതരം സ്റ്റാളുകൾ സംഘടിപ്പിച്ചിട്ടുണ്ട്.വിവിധയിനം ഫലവൃക്ഷ തൈകൾ, കൃഷി ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ, ഫല വർഗ്ഗങ്ങൾ എന്നിവയുടെ പ്രദർശനം വിൽപ്പന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്



