കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ് രൂപീകരിച്ച കേരള സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കടയ്ക്കലിൽ പ്രകടനവും, യോഗവും നടന്നു.

കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ കടയ്ക്കൽ പഞ്ചായത്തിലെ നൂറ് കണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ പങ്കാളികളായി

കടയ്ക്കൽ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ നടന്ന യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ,NREG വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ. എസ് ബിജു, എസ് ബിനു, സന്ധ്യ,

കടയ്ക്കൽ ഏരിയ സെക്രട്ടറി ആർ ലത എന്നിവർ സംസാരിച്ചു ,പഞ്ചായത്ത്‌ മെമ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ സി. ഡി എസ് ചെയർപേഴ്സൺ രാജേശ്വരി എന്നിവർ പങ്കെടുത്തു .ഇന്ത്യയിൽ ആദ്യമായാണ്. തൊഴിലുറപ്പ് തൊഴിലാളികൾക്കായി ഒരു ക്ഷേമ നിധി ബോർഡ് രൂപീകരിക്കുന്നത്. പ്രഥമ ചെയർമാനായി NREG വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് രാജേന്ദ്രനെയാണ് തീരഞ്ഞെടുത്തത്.

തൊഴിലാളികളുടെ കൂലി കുടിശിക കിട്ടാനുള്ള നിയമ പോരാട്ടത്തിന് എസ് രാജേന്ദ്രന്റെ ഇടപെടൽ നിർണ്ണായകമായിരുന്നെന്ന്‌ തൊഴിലാളികൾ ഓർമ്മപ്പെടുത്തി.
ബോർഡ് ചെയർമനായ എസ് രാജേന്ദ്രന് തൊഴിലാളികളുടെ എല്ലാവിധ ആശംസകളും നേരുന്നതായി ഏരിയ സെക്രട്ടറി ആർ ലത പറഞ്ഞു.

error: Content is protected !!