
ഉടമസ്ഥൻ അറിയാതെ പട്ടാപ്പകൽ രണ്ടേക്കർ ചുറ്റുമതിലുള്ള പുരയിടത്തിനുള്ളിൽ നിന്നും 60 കായ്ഫലമുള്ള മുറിച്ചു. തടി തമിഴ്നാട്ടിലേക്ക് കടത്തി. പരാതിയിൽ തോന്നയ്ക്കൽ പാട്ടത്തിൻകര തൊടിയാവൂർ സുബഹാന മൻസിലിൽ സുധീറിനെ മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തു തെങ്ങിൻ തടി കടത്താൻ ഉപയോഗിച്ച ലോറി തമിഴ്നാട് അരുമനയിൽ നിന്നും കസ്റ്റഡിയിലെടുത്തു. രണ്ടാംപ്രതി തോന്നക്കൽ ഇലങ്കത്തുകാവിൽ ഫസിൽ ഒളിവിലാണ്. മംഗലാപുരം തലക്കോണം ഷമീന മൻസിൽ ഷമീനയുടെ പുരയിടത്തിൽ നിന്നാണ് തെങ്ങിൻ തടികൾ മുറിച്ചു കടത്തിയത്. ഷമീനയുടെ വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ മാറി തുടിയാവൂർ മാടൻകാവ് ക്ഷേത്രത്തിനു മുൻവശത്തുള്ള പുരയിടത്തിൽ നിന്നാണ് മുറിച്ചുകടത്തിയത് ഇതിനു സമീപത്താണ് സുധീറിന്റെ വീട് രണ്ടുദിവസം കൊണ്ടാണ് 60 തെങ്ങുകൾ മുറിച്ച് മാറ്റിയത് തടി കച്ചവടക്കാരനായ ഫസിൽ വഴിയാണ് തടികൾ വിറ്റത് ചൊവ്വാഴ്ച സമീപവാസികൾ അറിയിച്ചപ്പോഴാണ് ഷമീന അറിയുന്നത്. തുടർന്ന് മംഗലപുരം പോലീസിൽ പരാതി നൽകുകയായിരുന്നു.
