
കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ ആരംഭിച്ച HDFC ബാങ്കിന്റെ ഉദ്ഘാടനം മന്ത്രി ചിഞ്ചു റാണി നിർവ്വഹിച്ചു.
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം മനോജ്കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതികാ വിദ്യാധരൻ സിപിഐ മണ്ഡലം സെക്രട്ടറി ജെസി അനിൽ, സിപിഐഎം ഏരിയ സെക്രട്ടറി എം നസീർ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സൈനുദീൻ,വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ
എച്ച്ഡിഎഫ്സി ബാങ്ക് ക്ലസ്റ്റർ ഹെഡ് ലിജോ ശങ്കർ, ചീഫ് ഹെഡ് എൻ സുഭാഷ് ബ്രാഞ്ച് മാനേജർ ഷിബു തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു

