
സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ജനുവരി 21 ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടത്തും. ഭക്ഷ്യ പൊതു-വിതരണ-ഉപഭോക്തൃകാര്യ-ലീഗൽ മെട്രോളജി വകുപ്പുകളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും മന്ത്രിയെ നേരിട്ട് അറിയിക്കാം. വിളിക്കേണ്ട നമ്പർ: 8943873068.

