ജീവിതം തന്നെ ഗ്രന്ഥശാല പ്രവർത്തനത്തിന് മാറ്റിവച്ച ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാല പ്രസിഡൻ്റ് ശ്രീ. എസ് സുകുമാരൻ അന്തരിച്ചു. 1952 ൽ ഗ്രന്ഥശാല രൂപീകരിച്ച കാലഘട്ടം മുതൽ ഗ്രന്ഥശാലയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം കഴിഞ്ഞ 60 വർഷമായി ഗ്രന്ഥശാലയുടെ പ്രസിഡൻ്റ് പദം അലങ്കരിക്കുകയാണ്.വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് സന്മാർഗ്ഗദായിനിയുടെ ബാലാവേദി പ്രവർത്തനത്തിലൂടെ അദ്ദേഹം ഗ്രന്ഥശാല രംഗത്തേക്ക് കടന്നു വരുന്നത്. അരനൂറ്റാണ്ട് കാലം ആധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. വിവിധ ഹൈ സ്കൂളുകളിൽ സാർ അധ്യാപകനായിരുന്നു. ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് ട്യൂഷൻ സെന്റർ നടത്തിയിരുന്നു, പിന്നീട് തുടയന്നൂരിൽ രൂപീകരിച്ച വികാസ് ട്യൂഷൻ സെന്ററിന്റെ പ്രിൻസിപ്പാൾ ആയി. അങ്ങനെ വിവിധ തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ മഹത് വ്യക്തിയാണ് സുകുമാരൻ സാർ. സർവ്വീസിൽ നിന്നും വിരമിച്ച ശേഷം മലയാളം ഇംഗ്ളീഷ് ഹിന്ദി ഭാഷകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ത്രിഭാഷ പഠനകേന്ദ്രം എന്ന ആശയം ഗ്രന്ഥശാലയിൽ മുന്നോട്ട് വെയ്ക്കുകയും ദീർഘ കാലയളവിൽ ആ പഠനകേന്ദ്രത്തിനു നേതൃത്വം നൽകുകയും ചെയ്തു. മൈലോഡ് ഹൈ സ്കൂളിൽ നിന്നുമാണ് സുകുമാരൻ സാർ വിരമിക്കുന്നത്.

error: Content is protected !!