സ്കൂൾ പച്ചക്കറി തോട്ടങ്ങളുടെ ചടയമംഗലം സബ്ജില്ലാതല ഉദ്ഘാടനം കടയ്ക്കൽ ഗവ :VHSS ൽ ഇന്ന് രാവിലെ 10 മണിക്ക് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ M മനോജ് കുമാർ നിർവഹിച്ചു.
പിടിഎ പ്രസിഡണ്ട് Adv. T R തങ്കരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് HM ശ്രീ. വിജയകുമാർ. T സ്വാഗതം പറഞ്ഞു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ NMO ശ്രീ. ഷാനവാസ് പദ്ധതി വിശദീകരിച്ചു. AEO ശ്രീ. ബിജു. R, ശ്രീ. ബിജു R C എന്നിവർ ആശംസകൾ അർപ്പിച്ചു.
ഈ യോഗത്തിൽ മികച്ച കർഷകൻ ശ്രീ കൃഷ്ണപിള്ള അവർകളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയിട്ട് ആദരിച്ചു.
സ്റ്റാഫ് സെക്രട്ടറി ശ്രീ ഷിയാദ് ഖാൻ നന്ദി പറഞ്ഞു.വിഷ രഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാർഷിക സംസ്ക്കാരം ജീവിതത്തിന്റെ ഭാഗമാക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിനുമായാണ് ഇത്തരം അടുക്കള തോട്ടങ്ങൾ നിർമ്മിക്കുന്നത്.
ഓരോ സ്‌കൂളിലേയും ഉച്ചഭക്ഷണ ഓഫീസർമാർക്കാണ് ഇതിന്റെ മേൽനോട്ട ചുമതല