ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023 24 വാർഷിക പദ്ധതി രൂപീകരണത്തിന് വേണ്ടി വർക്കിംഗ് ഗ്രൂപ്പ് യോഗം നടന്നു.

ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഉഷ അധ്യക്ഷയായിരുന്നു ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ദിനേശ് കുമാർ സ്വാഗതം പറഞ്ഞു.

ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി കെ ബാലചന്ദ്രൻ പദ്ധതി രൂപരേഖ അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് ഹരി വി നായർ, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ജയന്തി ദേവി, എം നൗഷാദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കുമാരി സി അമൃത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, നിർവഹണ ഉദ്യോഗസ്ഥർ, പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, മുൻ പഞ്ചായത്ത് പ്രസിഡണ്ട്മാരായ എം കെ നിർമ്മല ആർ എസ് ബിജു,ആശ, അംഗൻവാടി പ്രവർത്തകർ, മുൻ ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന കടയ്ക്കൽ താലൂക്ക് ആശുപത്രി നിലമേൽ ആശുപത്രി, വെളിനല്ലൂർ ആശുപത്രി എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ മുന്തിയ പരിഗണന നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

അതുപോലെതന്നെ ഗ്രാമപഞ്ചായത്തുകൾ സർവേയിലൂടെ കണ്ടെത്തിയ അതി ദരിദ്രർക്കും, ലൈഫ് പദ്ധതിക്കുമായി തുക വകയിരുത്തുമെന്നും പ്രസിഡണ്ട് അറിയിച്ചു,

ബ്ലോക്ക് മേഖലകളിലെ 8 പഞ്ചായത്തുകളിലെ ഗ്രന്ഥശാലകൾക്ക് ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ഏറ്റെടുക്കും.ആസൂത്രണ സമിതി യോഗം ചേർന്നു കൊണ്ടാണ് യോഗം വിളിച്ചുചേർന്നത് 14 വർക്കിംഗ് ഗ്രൂപ്പുകളിൽ ഒരു തിരിയുന്ന നിർദ്ദേശങ്ങൾ ഗ്രാമസഭ ചർച്ചചെയ്യുകയും തുടർന്ന് വികസന സെമിനാറിലൂടെ അന്തിമ പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യും.