
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.7 കിലോ ചരസ് പിടികൂടി. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സർക്കിളും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഷാലിമാർ തിരുവനന്തപുരം എക്‌സ്‌പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്നാണ് ചരസ് കണ്ടെത്തിയത്.
കേരളത്തിൽ സമീപകാലത്ത് ഇത്രയും കൂടിയ അളവിൽ ചരസ് പിടികൂടിയിട്ടില്ല. കൂടിയ അളവിൽ കഞ്ചാവ് കടത്തുമ്പോൾ പിടിക്കപ്പെടുമെന്ന കാരണത്താലാണ് ലഹരി മാഫിയ കഞ്ചാവിനെ ചരസാക്കി മാറ്റി കടത്തുന്നത്.
ആർപിഎഫ് സിഐ എൻ കേശവദാസ്, എക്സൈസ് സിഐ പി കെ സതീഷ്, ആർപിഎഫ് എസ്ഐമാരായ എ പി ദീപക്, എ പി അജിത് അശോക്, എഎസ്ഐ കെ സജു, ഹെഡ്കോൺസ്റ്റബിൾമാരായ എൻ അശോക്, ഒ കെ അജീഷ്, കോൺസ്റ്റബിൾ പി പി അബ്ദുൾ സത്താർ, എക്‍സൈസ് പ്രിവന്റീവ് ഓഫീസർമാരായ കെ പ്രസാദ്, എം സുരേഷ്‌കുമാർ, സിഇഒമാരായ എ സാദത്ത്, കെ അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് ചരസ് പിടികൂടിയത്.

