അഞ്ചലിൽ ഇ.എൻ.ടി ക്ലിനിക്ക് നടത്തുന്ന ഡോ.അരവിന്ദ് ദീക്ഷിതിൻ്റെ മകൾ ഡോ.അർപിത അരവിന്ദിനെ (സോനു -30 ) വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.
എം.ബി.ബി.എസിന് ശേഷം കർണ്ണാടകയിൽ ബിരുദാനന്തര ബിരുദത്തിന് (എം.എസ്) അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മംഗലാപുരത്ത് നിന്ന് അഞ്ചലില്‍ താമസമാക്കിയ ഇഎന്‍ടി വിദഗ്ദന്‍ ഡോ.അരവിന്ദ്, ദേവിക ദമ്പതികളുടെ ഏകമകളാണ് മരിച്ച അര്‍പ്പിത.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലേക്കു മാറ്റി.
ഏക മകളുടെ മരണത്തെ തുടർന്നുള്ള ആഘാതത്തിൽ ഡോ. അരവിന്ദ് ദീക്ഷിതിനെയും ഭാര്യ റാണിമ അരവിന്ദിനെയും സെൻ്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.സംസ്കാരം നാളെ നടക്കും.