
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന നീരുറവ് നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് കൊട്ടാരക്കര ബ്ലോക്കിലെ കരീപ്ര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. എല്ലാ നീര്‍ത്തടങ്ങളും സംരക്ഷിച്ച് ജലസേചനസൗകര്യം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും സര്‍വേ നടപടികളും ആരംഭിച്ചു.
നിലവിലെ സാഹചര്യങ്ങള്‍ പഠിക്കാനായി സംഘടിപ്പിച്ച നീര്‍ത്തട നടത്തത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് പ്രശോഭ ഏറ്റുവായ്‌ക്കോട് വാര്‍ഡില്‍ നിര്‍വഹിച്ചു.

