പാലോടിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. മടത്തറ ചല്ലിമുക്ക് സൊസൈറ്റിമുക്ക് സ്വദേശികളായ ഉണ്ണിക്കുട്ടൻ (23), നവാസ് (21) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പാലോടിനു സമീപം സ്വാമിനഗറിലാണ് അപകടം നടന്നത്.

ഇരുചക്ര വാഹനം നിത്യന്ത്രണം വിട്ട് മറിഞ്ഞ് സ്വകാര്യബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുചക്ര വാഹനത്തിലെ യാത്രക്കാരായ രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.


