കർണ്ണാടകയിൽ നിന്നും പതിമൂന്നാം തവണയാണ് ലക്ഷ്മി നാരായൺ അയ്യപ്പ ദർശനത്തിന് ശബരിമലയിൽ എത്തുന്നത്. അത് അത്ര വലിയ കാര്യമല്ല. എന്നാൽ ഇത്തവണത്തെ യാത്രക്ക് ഒരു പ്രത്യേകതയുണ്ട്. കുതിര വണ്ടിയിലാണ് ഇത്രയും ദൂരം താണ്ടി പമ്പയിലേക്ക് എത്തുന്നത്. മനസ്സിൽ അയ്യപ്പ ചിന്ത മാത്രമുള്ള യാത്ര. ഒരിക്കൽ മണ്ഡല കാല ആരംഭം മുതൽ മൗന വൃതത്തിൽ ആയിരുന്നു.
ശബരീശ ദർശനത്തിന് ശേഷമാണ് അന്ന് വൃതം അവസാനിപ്പിച്ചത്.ഇക്കുറിയും ഭഗവത് ദർശനത്തിന് വത്യസ്തമായ യാത്ര മനസിൽ കണ്ടാണ് കുതിര വണ്ടി യിൽ എത്തിയത്. ഈ യാത്രയിലൂടെ അയ്യപ്പ ധർമ്മ പ്രചാരണമാണ് ലക്ഷ്യമിടുന്നത്. കർണാടകത്തിലെ ഏലൂർ ജില്ലയിൽ ദേന്ദുലൂർ മണ്ഡലത്തിൽ ഗംഗനാഗുഡെമിലെ ഗുഡിഗുണ്ട ലക്ഷ്മി നാരായണയണന് ഭക്തി ആണ് പ്രധാനം.അതിനാൽ ആണ് അയ്യപ്പ സന്നിധി ലക്ഷ്യമാക്കി കുതിരവണ്ടിയിൽ ഉള്ള സഞ്ചാരം.
മുൻ കാലങ്ങളിൽ കാൽനടയായും ബസിലും ട്രെയിനിലും ഒക്കെ ശബരിമലയിൽ എത്തിയാണ് ദർശനം. ഇക്കുറി ഇതെല്ലം ഒഴിവാക്കി 1.85 ലക്ഷം രൂപ വിലയുള്ള കുതിര വണ്ടിയിൽ അയ്യപ്പനെ തേടി ഇറങ്ങുക ആയിരുന്നു. 2 കുതിരകളെയും കൊണ്ടാണ് യാത്ര. ഒന്നിനെ വണ്ടിയിൽ കെട്ടുമ്പോൾ രണ്ടാമത്തേതിന് വിശ്രമം. ഇതിനായി മറ്റൊന്നിനെ പിക്ക് അപ്പ് വാനിൽ കൊണ്ടുവരുന്നു. ശരാശരി ദിവസം 80 കിലോമീറ്റർ ആണ് യാത്ര ശബരിമല. ഇടത്താവളങ്ങളിലും ക്ഷേത്രങ്ങളിലുമാണ് വിശ്രമം. സുഹൃത്തുക്കളായ ഏതാനും അയ്യപ്പ ഭക്തർ ഇരുചക്ര വാഹനങ്ങളിൽ കുതിര വണ്ടിയെ അനുഗമിക്കുന്നുണ്ട്. പമ്പയിലെത്തിയ സംഘം സന്നിധാനത്തേക്ക് ദർശനത്തിനായി പുറപ്പെട്ടിട്ടുണ്ട്. ദർശനത്തിനു ശേഷംപമ്പയിൽ എത്തി മടക്ക യാത്ര ആരംഭിക്കും.