ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ ചുണ്ട -പുന്നമൺ ഏല വയല റോഡിൽ സ്ഥിതി ചെയ്യുന്ന തോട്ടുംകര പാലം 2022 ഡിസംബർ 24 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബഹു. മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

ബഹു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ് പാലത്തിന്റെ പണി പൂർത്തീകരിച്ചത്.ഉദ്ഘാടന യോഗത്തിൽ തൃതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക നേതാക്കൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.