
പണവും ഡയറിയും മോഷണം പോയതായി സാമൂഹിക പ്രവർത്തക ദയാബായി. തിരുവനന്തപുരത്ത് അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുമ്പോൾ, സമരപ്പന്തലിൽ നിന്ന് തന്റെ 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി ദയാബായി പറഞ്ഞു.
നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്കു മാറ്റിയപ്പോൾ ആണ് ബാഗ് നഷ്ടമായത് എന്നാണ് ദയാബായി വ്യക്തമാക്കിയത്. ഒക്ടോബർ 12നാണു മോഷണം നടന്നത്.
