
തലസ്ഥാന നഗരിയുടെ ക്രിസ്മസ്,പുതുവത്സരാഘോഷങ്ങളുടെ മാറ്റുകൂട്ടാൻ നഗരവസന്തം പുഷ്പോത്സവത്തിന് നാളെ തുടക്കം തിരുവനന്തപുരം നഗരസഭയുടെ മേൽനോട്ടത്തിൽ സംസ്ഥാന ടൂറിസം വകുപ്പും, ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും, കേരള റോസ് സൊസൈറ്റിയും സംയുക്തമായാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്
നാളെ (21-12-2022) വൈകിട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് മൂന്നുമണി മുതൽ കനകക്കുന്ന് നിശാഗന്ധി സൂര്യകാന്തി എന്നിവങ്ങളിലെ പുഷ്പോത്സവ പ്രദർശനത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

മുതിർന്നവർക്ക് 100 രൂപയും 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 50 രൂപയും ആണ് ടിക്കറ്റ് നിരക്ക് ആൾക്കൂട്ടം ഒഴിവാക്കാൻ നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ ടിക്കറ്റ് കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.

കനകക്കുന്നിന് മുൻവശം, മ്യൂസിയത്തിന് എതിർവശത്തുള്ള ടൂറിസം ഓഫീസ്, ജവഹർ ബാലഭവന് മുൻ വശത്തുള്ള പുഷ്പോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫീസ്, വഴുതക്കാട് ടാഗോർ തിയറ്റർ എന്നിവിടങ്ങളിലാണ് ടിക്കറ്റ് കൗണ്ടറുകൾ സജ്ജമാക്കിയിട്ടുള്ളത്. പ്രദർശനം രാത്രി ഒരു മണി വരെ നീണ്ടുനിൽക്കും രാത്രി 12 മണി വരെ പ്രദർശനം കാണാനുള്ള ടിക്കറ്റുകൾ ലഭ്യമാകും.

