കേരള കശുവണ്ടി വികസന കോർപറേഷൻ മുപ്പത്തിമൂന്നാം നമ്പർ കടയ്ക്കൽ കോട്ടപ്പുറം ഫാക്ടറിയിലെ വിരമിക്കുന്ന തൊഴിലാളികൾക്ക് യാത്ര അയപ്പ് നൽകി. .

ഷെല്ലിംഗ് വിഭാഗം തെഴിലാളികളായ ശ്യാമളഅമ്മ, നളിനി, ഗോമതി, ലീല മണി എന്നിവരാണ് വിരമിച്ചത്.ഫാക്ടറി അങ്കണത്തിൽ നടന്ന ചടങ്ങ് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു.

ഫാക്ടറി മാനേജർ അർഷാദ് അധ്യക്ഷത വഹിച്ചു, ഷാജി സ്വാഗതം പറഞ്ഞു., ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ കെ. എം മാധുരി, തുമ്പോട് വാർഡ് മെമ്പർ അനന്തലക്ഷ്മി,

ഡി. സി. സി സെക്രട്ടറി വി റ്റി ഷിബി, സുനിൽ കുമാർ, സുകുമാരൻ നായർ, ഷിഹാബുദീൻ, മഹിളാധരൻ, ഫാക്ടറി ജീവനക്കാരായ അനിത, അശ്വതി, ശ്രീജ എന്നിവർ പങ്കെടുത്തു.

വിരമിക്കൽ സർട്ടിഫിക്കറ്റ് ഫാക്ടറി മാനേജർ കൈമാറി കൂടാതെ മോമെന്റവും നൽകി ആദരിച്ചു, വികാര നിർഭരമായ യാത്ര അയപ്പാണ് സഹ പ്രവർത്തകർ ഒരുക്കിയത് നോട്ടുമാലയും, പൂച്ചെണ്ടുകളും, ഉപഹാരങ്ങളും സ്വർണവും അടക്കം നൽകി യാത്രയാക്കി.ഇരുപത് വർഷത്തിലധികമായി തങ്ങളോടൊപ്പം സുഖത്തിലും, ദുഃഖത്തിലും പങ്കു ചേർന്ന പ്രിയ കൂട്ടുകാർ കണ്ണീരോടെ അശ്ലേഷിച്ചു യാത്രയാക്കി

error: Content is protected !!