![](https://dailyvoicekadakkal.com/wp-content/uploads/2022/12/WhatsApp-Image-2022-10-27-at-7.52.52-PM-20-1024x244.jpeg)
ഭക്തലക്ഷപ്രവാഹം കൊണ്ട് ഭക്തിസാന്ദ്രമായ ശബരിമലയില്‍ 41 ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് വീണ്ടും നടതുറക്കും. കോവിഡ് നിയന്ത്രണങ്ങള്‍ തീര്‍ത്ത രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഭക്തജനപ്രവാഹം അഭൂതപൂര്‍വമായി വര്‍ധിച്ച മണ്ഡലകാല തീര്‍ഥാടനത്തിനാണ് അയ്യപ്പസന്നിധി ഇക്കുറി സാക്ഷ്യം വഹിച്ചത്.
മണ്ഡലകാലത്തിനു സമാപനം കുറിച്ച് ശബരീശന് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഉച്ചയ്ക്ക് 12.30നും ഒരുമണിക്കും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നടന്നു. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു. തങ്ക അങ്കി ചാര്‍ത്തിയ അയ്യനെ കണ്ട സായൂജ്യവുമായാണ് അയ്യപ്പന്മാര്‍ മലയിറങ്ങിയത്. വൈകിട്ട് പത്തുമണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.
![](https://dailyvoicekadakkal.com/wp-content/uploads/2022/12/WhatsApp-Image-2022-10-27-at-2.42.49-PM-1-36-787x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2022/12/news-web-2-49-1024x384.jpg)