
കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവ ലോഗോ മന്ത്രി വി ശിവൻകുട്ടി മന്ത്രി പി എം മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്തു. തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോയാണ് തെരഞ്ഞെടുത്തതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അറിയിച്ചു.

ആകെ 26 ലോഗോകൾ ലഭിച്ചു. 2023 ജനുവരി 3 മുതൽ 7 വരെകോഴിക്കോട് ജില്ലയിലെ 24 വേദികളിലായിട്ടാണ് മൽസരങ്ങൾ നടക്കുക. രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം ആഘോഷത്തിന്റെ ദിനങ്ങളാണ് വരാൻ പോകുന്നതെന്ന് മന്ത്രി പറഞ്ഞു.
നിയമസഭ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ, എം എൽ എ മാരായ ടി പി രാമകൃഷ്ണൻ, സച്ചിൻ ദേവ് , കെ പി കുഞ്ഞഹമ്മദ് കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, പി ടി എ റഹിം, കെ കെ രമ, പൊതു വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു എന്നിവർ സംബന്ധിച്ചു.
