
എന്റെ ഭൂമി, എന്റെ പൊരുൾ’ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.
ലോഗോ പ്രകാശനം ബഹുമാനപ്പെട്ട റവന്യു മന്ത്രി കെ. രാജൻ നിർവ്വഹിച്ചു.
തിരുവനന്തപുരം ജില്ലയിൽ വനഭൂമി കൈവശം വച്ചിരിയ്ക്കുന്നവർക്ക് വനാവകാശ രേഖ നൽകുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതിയാണ് ‘എന്റെ ഭൂമി എന്റെ പൊരുൾ’.

പരമ്പരാഗതമായി ആദിവാസി സമൂഹം അതിവസിച്ചുവരുന്ന ഭൂമി, രേഖകളിൽ ഉൾപ്പെടുത്തി നിയമസുരക്ഷ ഏർപ്പെടുത്തുകയും ഇതിലൂടെ അരികുവത്കരിക്കപ്പെടുന്ന ജനസമൂഹങ്ങളെ വികസന പദ്ധതികളിലേക്ക് ഉൾച്ചേർക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
