
കടയില്‍ എത്തിയ 13 വയസുകാരിയെ ബേക്കറി ഉടമയായ 57 വയസുകാരന്‍ കയറിപ്പിടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബേക്കറി കത്തിച്ചു.
ചൊവ്വാഴ്ച ബേക്കറിയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. പിന്നാലെ രാത്രി പെണ്‍കുട്ടിയുടെ പിതാവ് പെട്രോളൊഴിച്ച് ബേക്കറി കത്തിക്കുകയായിരുന്നു.

