
രാജ്യാന്തര ചലച്ചിത്രമേളയിലെ രാത്രിക്കാഴ്ചകൾക്ക് നിറം പകരാൻ ഇന്ന് ഡിസംബർ 12ന് താമരശ്ശേരി ചുരം ബാൻഡ് സംഗീത നിശ അവതരിപ്പിക്കും. അഞ്ജയ്, ആദർശ്, പ്രജിത്, ഹുസ്സൈൻ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യൻ സംഗീതം, പോപ്പ്, റോക്ക് എന്നിവ സമന്വയിപ്പിച്ച സംഗീത വിരുന്ന് ഒരുക്കുന്നത്. രാത്രി 8.30 ന് ടാഗോർ തിയേറ്ററിലാണ് പരിപാടി.
