പ്രശസ്‌ത തെലുങ്ക്‌ നടൻ കൈകല സത്യനാരായണ (87) അന്തരിച്ചു. വെള്ളി പുലർച്ചെ ഹൈദരാബാദ്‌ ജൂബിലി ഹിൽസിലെ വസതിയിലായിരുന്നു അന്ത്യം. ആറ്‌ പതിറ്റാണ്ടുനീണ്ടുനിന്ന അഭിനയ ജീവിതത്തിൽ കൈകല 750ലധികം സിനിമകളിൽ വേഷമിട്ടു. വില്ലനായും സഹനടനായും ഹാസ്യതാരമായും തിളങ്ങി.

ഇതിഹാസതാരം എൻ ടി രാമറാവുവിന്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ ഡ്യൂപ്പായാണ്‌ സിനിമാ ജീവിതം ആരംഭിച്ചത്‌. എൻ ടി ആർ, ചിരഞ്ജീവി, ബാലകൃഷ്‌ണ തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ വില്ലനായി. പാണ്ഡവ വനവാസം, പ്രേംനഗർ, ഗാങ്‌ ലീഡർ, സമരസിംഹ റെഡ്ഡി തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ പ്രശസ്‌തമാണ്‌. ടിഡിപിയുടെ ടിക്കറ്റിൽ പാർലമെന്റ്‌ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.


error: Content is protected !!