തങ്ക അങ്കി ചാർത്തിയ ശബരീശനെ കാണാൻ തമിഴ്‌നാട് ദേവസ്വം മന്ത്രിയും. തമിഴ്‌നാടു ദേവസ്വംമന്ത്രി പി.കെ. ശേഖർ ബാബുവാണ് സന്നിധാനത്തെത്തി അയ്യപ്പദർശനം നടത്തിയത്. തങ്ക അങ്കിയെ സീകരിക്കാനെത്തിയ സംസ്ഥാന ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ദീപാരാധാന സമയത്ത് ഒപ്പമുണ്ടായിരുന്നു.