
സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി മൂന്നുമുതൽ ഏഴുവരെ 24 വേദികളിലായി നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നിന് രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തും. തുടർന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. സ്‌പീക്കർ എ എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തും. ഒന്നാം വേദിയിൽ ഹൈസ്‌കുൾ വിഭാഗം കുട്ടികളുടെ മോഹിനിയാട്ടത്തോടെ അഞ്ചുനാൾ നീളുന്ന കലോത്സവത്തിന് അരങ്ങുണരും.

