കണ്ടാൽ മുതലയുടേതിന്‌ സമാനമായ മുഖമുള്ള മത്സ്യം, കരയിലും വെള്ളത്തിലും ജീവിക്കുന്ന മത്സ്യം.. പല്ലുകളുള്ളവ…മത്സ്യലോകത്തെ അത്ഭുതക്കാഴ്‌ചകളും കനകക്കുന്നിൽ. ആമസോൺ നദിയിൽ മാത്രം കാണുന്ന മത്സ്യങ്ങൾവരെ നഗര വസന്തത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

മുതലമുഖമുള്ള അലിഗേറ്റർ ഗാറാണ് ആമസോണിൽനിന്നുള്ള വിഐപി. ഏഴ്‌ അടിയോളം വളരുന്ന അലിഗേറ്ററെ കണ്ണാടിക്കൂട്ടിലാക്കിയിരിക്കുന്നു.

ആമസോണിൽനിന്നുള്ള ലങ് ഫിഷ് ശാന്തനാണ്. പിടിച്ച്‌ കരയിലിട്ടാലും ഒന്നോ രണ്ടോ ദിവസം ജീവിക്കും. മനുഷ്യന്റെ കൈക്കും കാലിനും സമാനമായ അവയവങ്ങളും പല്ലുകളും ലങ് ഫിഷിനെ വ്യത്യസ്‌തനാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമായ അരാപൈമയും പിരാനകളും കറുപ്പും വെളുപ്പും ഷാർക് മത്സ്യങ്ങളും കൂട്ടിലുണ്ട്‌. ഓരോ കൂടിനു മുകളിലും മത്സ്യത്തിന്റെ പേരും ശാസ്‌ത്രനാമവുമടങ്ങിയ കുറിപ്പ്‌ പതിച്ചിട്ടുണ്ട്‌. മലയൻകീഴ് സ്വദേശിയും മുൻ കെഎസ്ഇബി ഉദ്യോഗസ്ഥനുമായ രാജന്റെ നേതൃത്വത്തിലുള്ള വയലോരം അക്വേറിയമാണ് കാഴ്‌ച ഒരുക്കിയത്.