സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മുഖ്യവേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനത്ത് 60,000 ചതുരശ്ര അടി വിസ്തീർണത്തിൽ

പന്തൽ ഒരുങ്ങുന്നു. ഇരുമ്പുകാലുകൾക്കു മുകളിൽ അലുമിനിയം ഷീറ്റ് വിരിച്ച്, മഴ പെയ്താലും
നനയാത്ത പന്തലാണു നിർമിക്കുന്നത്. 30 ന് അകം പന്തലും സ്റ്റേജും മൈതാനത്തെ സ്റ്റാളുകളും നിർമ്മിച്ചു നൽകണമെന്നാണ് കൈമാറണമെന്നാണു പന്തൽ കരാറുകാരനു നൽകിയ നിർദേശം. കാണികൾക്കായി 11,000 കസേരകളുണ്ടാകും.1400 ചതുരശ്ര അടി വിസ്തൃതിയും 6 അടി ഉയരവുമുള്ള സ്റ്റേജാണു തയാറാക്കുക. സ്റ്റേജിന്റെ ഇരുവശങ്ങളിലുമായി 100 ചതുരശ്ര അടി വിസ്തീർണത്തിൽ 14 ഗ്രീൻ റൂമുകൾ ഒരുക്കും. സ്റ്റേജിന്റെ പിൻവശത്തായി 1200 ചതുരശ്ര അടി വിസ്തീർണത്തിൽ വിശ്രമമുറിയുമുണ്ടാകും. സ്റ്റേജിന്റെ ഇരുവശങ്ങളിലും ഫയർ എൻജിൻ നിർത്തിയിടാൻ 675 ചതുരശ്ര അടി വിസ്തീർണത്തിലുള്ള 2 പന്തലുകളും ഉണ്ടാകും