കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സ്‌കാനിംഗ് നടക്കാത്തതിനാൽ രോഗികളും, ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചു.ഇന്ന് വൈകുന്നേരം മുതൽ ടോക്കൺ എടുത്ത് കാത്തിരുന്ന ഗർഭിണികളായവർ മണിക്കൂറുകളോളം കാത്തിരുന്ന് മടങ്ങേണ്ടിവന്നു.സ്കാനിംഗിന് ചുമതലപ്പെട്ട ഡോക്ടർ വരുകയും കുറച്ച് രോഗികളെ സ്കാൻ ചെയ്തിട്ട് പോകുകയായിരുന്നു.ഏറെ നേരം കാത്തിരുന്ന രോഗികൾ അന്വേഷിച്ചപ്പോൾ ഡോക്ടർ പോയതായറിഞ്ഞു.

.സംഭവം അറിഞ്ഞു സംഭവ സ്ഥലത്തെത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പയുള്ളവർ സ്ഥലത്തെത്തി നാളെ സ്കാനിങ്ങിനുള്ള സൗകര്യം ചെയ്തു നൽകാമെന്നു ഉറപ്പ് നൽകിയതിന് ശേഷമാണ് പ്രതിഷേധക്കാർ മടങ്ങിയത്.
