
സംസ്ഥാനത്ത് നെല്ല് സംഭരിച്ച വകയിൽ നെൽകർഷകർക്ക് നൽകാൻ ബാക്കിയുള്ള 306.75 കോടി രൂപ ഒരാഴ്ചയ്ക്കുള്ളിൽ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ വ്യക്തമാക്കി.
6,15,476 കൃഷിക്കാരിൽ നിന്നാണ് സർക്കാർ നെല്ല് സംഭരിച്ചത്. കിലോക്ക് 28.20 രൂപ നൽകിയാണ് സർക്കാർ നെല്ല് സംഭരിച്ചത്. ഇന്ത്യയിൽ ഒരു സംസ്ഥാനവും ഈ വില നൽകി നെല്ല് സംഭരണം നടത്തുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ആകെ 484 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതിൽ 178.75 കോടി രൂപ കർഷകർക്ക് സർക്കാർ കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ള തുക കൈമാറുന്നതുമായി ബന്ധപ്പെട്ട് കേരള ബാങ്കുമായി ചർച്ച നടക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ബാക്കി തുക കൈമാറാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

