
യു.എ.ഇയിൽ അടുത്ത വർഷത്തെ ആദ്യ പൊതുഅവധി ജനുവരി ഒന്നിന് പുതുവർഷ ദിനത്തിലാണ് ലഭിക്കുക. അന്നേ ദിവസം രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഔദ്യോഗിക ശമ്പളത്തോടെയുള്ള അവധി നൽകണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.രാജ്യത്തെ വീക്കെന്റ് അവധി ദിനങ്ങൾ വെള്ളിയാഴ്ചയിൽനിന്ന് മാറ്റിയതിനാൽ ഡിസംബർ 31 ശനിയാഴ്ചയിലേയും ജനുവരി 1 ഞായറാഴ്ചയിലേയും അവധികൾ എല്ലാവർക്കും ഒന്നിച്ച് ലഭിക്കും. രാജ്യത്ത് 2023ലെ അടുത്ത പൊതു അവധി ഏപ്രിലിൽ, ഈദുൽ ഫിത്തർ ആഘോഷങ്ങളോടനുബന്ധിച്ചാണ് ലഭിക്കുക.

