മഹ്സ അമിനിയുടെ മരണത്തെതുടര്‍ന്ന് നടന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തയാളെ തൂക്കിലേറ്റി ഇറാന്‍. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയെന്നും സൈനികരെ ആക്രമിച്ചെന്നും ആരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് ആദ്യമായാണ് വധശിക്ഷ നടപ്പാക്കുന്നത്.
ഹിജാബ് ശരിയാംവിധം ധരിച്ചില്ലെന്ന് ആരോപിച്ച് സെപ്‌തംബര്‍ 16ന് മതകാര്യ പൊലീസിന്റെ മര്‍ദനമേറ്റാണ് മഹ്സ അമിനി എന്ന കുര്‍ദിഷ് യുവതി കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ നിരവധി പേര്‍ വെടിയേറ്റ് മരിച്ചു. നിരവധി പേര്‍ തടങ്കലിലാണ്.