
അദ്ധ്യാപകനും,കവിയും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ: കുമ്മിൾ സുകുമാരൻ്റെ പേരിൽ കുമ്മിൾ സമന്വയ ഗ്രന്ഥശാല ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ പ്രതിഭാ പുരസ്കാരം കഴിഞ്ഞ ഏഴ് പതിറ്റാണ്ടു കാലമായി കേരളത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രവർത്തനത്തിലൂടെ സമൂഹത്തിന് മാതൃകയായ പൊതുപ്രവർത്തകനും, മുൻ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രിയുമായിരുന്ന സഖാവ് പി.കെ ഗുരുദാസന് സമർപ്പിക്കുന്നു. 2023 ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കുമ്മിൾ വച്ച് നടക്കുന്ന ഗ്രന്ഥശാലയുടെ പ്രതിഭാ സംഗമം പരിപാടിയിൽ വച്ച് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ.വി.കെ.മധു പുരസ്കാരം സമ്മാനിക്കും.10001 രൂപയും, പ്രശസ്തിപത്രവും, ഫലകവുമാണ് പുരസ്കാരം .

