
ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് വകുപ്പില്‍ ഫയര്മാന് (ട്രെയിനി) (കാറ്റഗറി നമ്പര്‍ 139/19), ഫയര്മാന് (ട്രെയിനി) (1 എന്‍.സി.എ-എസ്.സി.സി.സി ) (കാറ്റഗറി നമ്പര്‍ 359/19) തസ്തികകളിലേക്ക് ഡിസംബര്‍ രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഡിസംബര്‍ 16, 17, 19, 20, 21, 22, 23 തീയതികളില്‍ നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതുക്കിയ പരീഷാതീയതി സംബന്ധിച്ച് പ്രൊഫൈല്‍ സന്ദേശം/എസ്. എം.എസ് എന്നിവ നല്‍കിയിട്ടുണ്ട്. മുന്‍നിശ്ചയിച്ച പ്രകാരമുള്ള അഡ്മിഷന് ടിക്കറ്റുമായി അതേ പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍ : 0474 2745674.
